Saturday, May 12, 2012

ദുബായിലെ എന്‍റെ ആത്യ രാത്രി....

ദുബായിലെ എന്‍റെ ആത്യ രാത്രി....

ഏതൊരാളെയും പോലെ ഞാനും വലിയ സ്വോപ്നഗല്‍ കണ്ടാണ്‌ ദുബായി എന്നാ മഹാ നഗരത്തിലേക്ക് യാത്ര ആയത്.വീട്ടുകാര്‍ക്ക് എന്നെ പിരിയാന്‍ ഒത്തിരി വിഷമം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഭയങ്കര സന്തോഷത്തില്‍ ആയിരുന്നു.കാരണം ഞാന്‍ ഒരിക്കല്‍ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ തിരിച്ചു വരും എന്നാ ചിന്ത എന്നെ സന്തോഷിപ്പിച്ചിരുന്നു .അത്യമായി വിമാനത്തില്‍ കയറിയതിന്റെ വിഷമം എനിക്കിപ്പോളും ഓര്‍ക്കാന്‍ വയ്യ .ദുബായ് എയര്‍പോര്‍ട്ട് വളരെ വലുതാണെങ്കിലും അവിടെയുള്ള ആളുകള്‍ വളരെ ചെറുത്‌ ആണെന്ന കാര്യം ആത്യം തന്നെ എനിക്ക് മനസിലായി.വളരെ കഷ്ടപ്പെട്ട് ഞാന്‍ പുറത്തിറങ്ങി.എന്നെ കാത്തു നിന്നിരുന്ന ഡ്രൈവര്‍ വളരെ വിനയത്തോടെ എന്നെ താമസിക്കേണ്ട ഹോട്ടല്‍ കൊണ്ട് ചെന്നാക്കി.ബാഗ്‌ ഒക്കെ ഇറക്കിയ ശേഷം ഡ്രൈവര്‍ എനിക്ക് വേണ്ടി പ്രതിക്ഷയോടെ ടിപ്പിനു വേണ്ടി വെയിറ്റ് ചെയ്തു.കയില്‍ കുറച്ചു ചില്ലറ ഉണ്ട് .പക്ഷെ ഇന്ത്യന്‍ മണിയുമായി ഒന്ന് അറിയാതെ കണക്കു കൂട്ടിപോയി .വളരെസങ്കടത്തോടെ ആണെങ്കിലും ഡ്രൈവര്‍ക്ക് ഞാന്‍ അത് കൊടുത്തു.രെസിപ്റേനിസ്റ്റ് വളരെ വിനയത്തോടെ എന്നെ സ്വാഗതം ചെയ്തു.എന്‍റെ പാസ്പോര്‍ട്ട്‌ വാങ്ങി വെച്ച ശേഷം അയാള്‍ ആരോയെ നോക്കുന്നത് പോലെ എനിക്ക് തോന്നി.പിന്നെ എ പഴയ വിനയത്തോടെ അയാള്‍ ചോദിച്ചു.മഠം ഇപ്പോളാണ് ഹുസ്ബന്റ്റ് വരുന്നത്? അറിയാതെ എന്‍റെ ചങ്ക് പൊട്ടി പോയി.ഇത് വരെ ഒരു ആണിനെ കുറിച്ച് ചിന്ദിക്കാത്ത ഞാന്‍ എവിടെ നിന്ന് ഒരു ഹുസ്ബന്റിനെ കൊണ്ട് വരും.ഇല്ല ഇല്ല  ഞാന്‍ ഒറ്റക്കാണ് സങ്കടത്തോടെ ഞാന്‍ പറഞ്ഞു.പിന്നയാണ്‌ കാര്യങ്ങളുടെ കിടപ്പ് മനസിലായത് .എന്‍റെ കമ്പനി എനിക്കുവേണ്ടി ബുക്ക്‌ ചെയ്തത് ഒരു മുറിയാണ് .മുറി ബുക്ക്‌ ചെയ്ത മണ്ടന്‍ വെറുതെ കണ്ണുമടച്ചു തന്‍റെ കമ്പനിയില്‍ ജോലിവരുന്നത് ആണാണോ പെണ്ണാണോ എന്ന് പോലും നോക്കാതെ വെറുതെ രണ്ടു പേര്‍ക്ക് മുറി ബുക്ക്‌ ചെയ്തു.അങ്ങനെ ജീവിതത്തില്‍ ആത്യമായി ഒരു ആണിന്റെ കൂടെ ഒരു മുറി ഷെയര്‍ ചെയണ്ട ഗതികേട് എനിക്ക് വന്നു.ആ രാത്രി ഒരു തമാശ പോലെ എന്‍റെ മനസില്‍ ഇന്നും ഉണ്ട്.എന്തായാലും എന്‍റെ കൂട്ടുകാരന്‍ ഡൈനിങ്ങ്‌ റൂമില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നത് എന്‍റെ ഓര്‍മ്മയില്‍ ഇപ്പോളും ഉണ്ട്.കാലം ഒത്തിരി കടന്നു പോയെങ്കിലും അത്യമായി എന്‍റെ റൂം ഷെയര്‍ ചെയ്ത ആള്‍ ഇന്നു എന്‍റെ കൂടെ ജീവിതം ഷെയര്‍ ചെയ്യുവാന്‍ കൂടെ ഉള്ളത് വീണ്ടും എന്നെ കൂടുതല്‍ സന്തോഷവതി ആക്കുന്നു.                            സുബിന്‍.

No comments:

Post a Comment