Sunday, July 14, 2013

നിശബ്ദമായ വേദികൾ എന്റെ മുൻപിൽ വാചാലം ആകുന്നു.വിചനമായ കസേരകൾ എന്നെ വീക്ഷിക്കുന്നു .ഞാൻ വീണ്ടും വീണ്ടും നിങ്ങളിൽ ഒരാളാകുന്നു.
എന്നും ചിരിക്കുവാൻ കഴിയുക അല്ലെങ്കിൽ ചിരിക്കുന്ന ഒരു മുഗം ഉണ്ടായിരിക്കുക എന്നത് ഒരു കഴിവ് അല്ല ഒരു ഭാഗ്യം ആണെന്ന് എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ .എന്റെ ജീവിതത്തിൽ മനസ് തുറന്നു ചിരിച്ച മണികൂറുകൾ വളരെ കുറവാണു.എന്നിരുന്നാലും ഈയിടെ ഞാൻ ഒരിക്കൽ കൂടി ചിരിച്ചു.നിനക്ക് വേണ്ടി.

Saturday, July 13, 2013

ഞാൻ

ഞാൻ ഏകനായി വീണ്ടും തിരിച്ചു വരുന്നു.നീർ മാതളം പോലുള്ള നിൻ കണ്ണുകളിലെ കണ്ണീർ ഒപ്പാൻ .കയികൾ ബലഹീനമാണ് .കാതുകൾ നിശബ്ദമാണ് .കണ്ണുകൾ ഇരുളടഞ്ഞതാണ് .എങ്കിലും നിന്റെ കണ്ണീരിൽ മുൻപിൽ എന്റെ കയികൾ ചലിക്കും .കാതുകൾ കേൾക്കും .കണ്ണുകൾ കാണും.ആരവങ്ങൾ വീണ്ടും പുനെര്ജെനിക്കും .ഏകാന്തതയുടെ വാതിലുകൾ വലിച്ചു തുറക്കപെടും.വെന്തെരിയുന്ന കുളിർ മഴയാൽ തണുത്തുറയും .

മഴത്തുള്ളികൾ

എത്ര കൊതിച്ച മഴത്തുള്ളികൾ 
അത്ര കണ്ട മഴത്തുള്ളികൾ
എത്ര മുൻപേ പറന്നകന്നു 
അത്ര കണ്ടു പെയ്തൊഴിയാതെ.

മനസ്

മനസ് എത്രമാത്രം മരവിചിട്ടുണ്ട് എന്നെനിക്കു പറഞ്ഞറിയിക്കാൻ വയ്യാ .എങ്കിലും മനസിന്റെ കോണിൽ എവിടെയോ അസ്തമിക്കാത്ത ഒരു പ്രകാശം ആയി പ്രേതിക്ഷകളുടെ ഒരു വിറയൽ അനുഭവപെടുന്നു .അനുഭൂതിയുടെ ഒരു വിറയൽ.അര്രോടും പറയാത്ത ഒരു അനുഭൂതിയുടെ നൊമ്പരത്തിൽ നിന്നു അടര്ന്നു വീണ വിറയൽ.

Saturday, May 12, 2012

ദുബായിലെ എന്‍റെ ആത്യ രാത്രി....

ദുബായിലെ എന്‍റെ ആത്യ രാത്രി....

ഏതൊരാളെയും പോലെ ഞാനും വലിയ സ്വോപ്നഗല്‍ കണ്ടാണ്‌ ദുബായി എന്നാ മഹാ നഗരത്തിലേക്ക് യാത്ര ആയത്.വീട്ടുകാര്‍ക്ക് എന്നെ പിരിയാന്‍ ഒത്തിരി വിഷമം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഭയങ്കര സന്തോഷത്തില്‍ ആയിരുന്നു.കാരണം ഞാന്‍ ഒരിക്കല്‍ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ തിരിച്ചു വരും എന്നാ ചിന്ത എന്നെ സന്തോഷിപ്പിച്ചിരുന്നു .അത്യമായി വിമാനത്തില്‍ കയറിയതിന്റെ വിഷമം എനിക്കിപ്പോളും ഓര്‍ക്കാന്‍ വയ്യ .ദുബായ് എയര്‍പോര്‍ട്ട് വളരെ വലുതാണെങ്കിലും അവിടെയുള്ള ആളുകള്‍ വളരെ ചെറുത്‌ ആണെന്ന കാര്യം ആത്യം തന്നെ എനിക്ക് മനസിലായി.വളരെ കഷ്ടപ്പെട്ട് ഞാന്‍ പുറത്തിറങ്ങി.എന്നെ കാത്തു നിന്നിരുന്ന ഡ്രൈവര്‍ വളരെ വിനയത്തോടെ എന്നെ താമസിക്കേണ്ട ഹോട്ടല്‍ കൊണ്ട് ചെന്നാക്കി.ബാഗ്‌ ഒക്കെ ഇറക്കിയ ശേഷം ഡ്രൈവര്‍ എനിക്ക് വേണ്ടി പ്രതിക്ഷയോടെ ടിപ്പിനു വേണ്ടി വെയിറ്റ് ചെയ്തു.കയില്‍ കുറച്ചു ചില്ലറ ഉണ്ട് .പക്ഷെ ഇന്ത്യന്‍ മണിയുമായി ഒന്ന് അറിയാതെ കണക്കു കൂട്ടിപോയി .വളരെസങ്കടത്തോടെ ആണെങ്കിലും ഡ്രൈവര്‍ക്ക് ഞാന്‍ അത് കൊടുത്തു.രെസിപ്റേനിസ്റ്റ് വളരെ വിനയത്തോടെ എന്നെ സ്വാഗതം ചെയ്തു.എന്‍റെ പാസ്പോര്‍ട്ട്‌ വാങ്ങി വെച്ച ശേഷം അയാള്‍ ആരോയെ നോക്കുന്നത് പോലെ എനിക്ക് തോന്നി.പിന്നെ എ പഴയ വിനയത്തോടെ അയാള്‍ ചോദിച്ചു.മഠം ഇപ്പോളാണ് ഹുസ്ബന്റ്റ് വരുന്നത്? അറിയാതെ എന്‍റെ ചങ്ക് പൊട്ടി പോയി.ഇത് വരെ ഒരു ആണിനെ കുറിച്ച് ചിന്ദിക്കാത്ത ഞാന്‍ എവിടെ നിന്ന് ഒരു ഹുസ്ബന്റിനെ കൊണ്ട് വരും.ഇല്ല ഇല്ല  ഞാന്‍ ഒറ്റക്കാണ് സങ്കടത്തോടെ ഞാന്‍ പറഞ്ഞു.പിന്നയാണ്‌ കാര്യങ്ങളുടെ കിടപ്പ് മനസിലായത് .എന്‍റെ കമ്പനി എനിക്കുവേണ്ടി ബുക്ക്‌ ചെയ്തത് ഒരു മുറിയാണ് .മുറി ബുക്ക്‌ ചെയ്ത മണ്ടന്‍ വെറുതെ കണ്ണുമടച്ചു തന്‍റെ കമ്പനിയില്‍ ജോലിവരുന്നത് ആണാണോ പെണ്ണാണോ എന്ന് പോലും നോക്കാതെ വെറുതെ രണ്ടു പേര്‍ക്ക് മുറി ബുക്ക്‌ ചെയ്തു.അങ്ങനെ ജീവിതത്തില്‍ ആത്യമായി ഒരു ആണിന്റെ കൂടെ ഒരു മുറി ഷെയര്‍ ചെയണ്ട ഗതികേട് എനിക്ക് വന്നു.ആ രാത്രി ഒരു തമാശ പോലെ എന്‍റെ മനസില്‍ ഇന്നും ഉണ്ട്.എന്തായാലും എന്‍റെ കൂട്ടുകാരന്‍ ഡൈനിങ്ങ്‌ റൂമില്‍ കിടന്നു കൂര്‍ക്കം വലിക്കുന്നത് എന്‍റെ ഓര്‍മ്മയില്‍ ഇപ്പോളും ഉണ്ട്.കാലം ഒത്തിരി കടന്നു പോയെങ്കിലും അത്യമായി എന്‍റെ റൂം ഷെയര്‍ ചെയ്ത ആള്‍ ഇന്നു എന്‍റെ കൂടെ ജീവിതം ഷെയര്‍ ചെയ്യുവാന്‍ കൂടെ ഉള്ളത് വീണ്ടും എന്നെ കൂടുതല്‍ സന്തോഷവതി ആക്കുന്നു.                            സുബിന്‍.

Tuesday, February 28, 2012

നിലാവ്

അറിഞ്ഞിരുന്നില്ല രാത്രിയിലെ നിലാവ് ഇത്ര സുന്ദരം ആയിരുന്നു എന്ന്.ഈ തണുപ്പ് നിറഞ്ഞ കുളിര്‍മ്മയുള്ള രാത്രി എത്ര സുന്ദരി ആണ്.ഈ പുറം കാഴ്ച എന്നെ കുളിര്‍പ്പിക്കുന്നു.ഈ രാത്രി ഒരിക്കലും നിലക്കല്ലേ എന്നെ ആഗ്രഹിക്കുന്നു.എല്ലാവരും ഉറങ്ങുന്നു .എവിടെയെക്കെയോ ഓടി മറയുന്ന ചില സുന്ദരമായ ശബ്ദങ്ങള്‍ മാത്രം....അതൊരിക്കലും എന്നെ ഈ ഭൂമിയെ ആസ്സ്വ്തിക്കുന്നതില്‍ നിന്നും വിലക്കിയില്ല.ഈ കിളിര്‍മ്മ നിറഞ്ഞ കാറ്റു എന്റെ മനസിന്റെ വാതയങ്ങളെ വീണ്ടും തുറക്കുന്നു.അതിലൂടെ അരിച്ചിറങ്ങുന്നു ഈ കുളിര്‍ ...എത്ര വര്‍ണ്ണിച്ചാലും തീരില്ല.അത്രയ്ക്ക് അവള്‍ സുന്ദരി ആണ്.....അനുഭൂടിയാണ്....ഒരിക്കലും നിലക്കാത്ത അനുഭൂതിയാണ്.